ഇരിങ്ങാലക്കുട: ആളൂര്‍ ഗ്രാമപഞ്ചായത്ത് കൊമ്പൊടിഞ്ഞാമാക്കല്‍ കാരൂര്‍ കപ്പേളക്കുന്നില് ഒരുക്കിയ ചെണ്ടുമല്ലി പൂന്തോട്ടത്തിലെ വിളവെടുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മാഞ്ഞൂരാന്, വാര്‍ഡ് അംഗം രാജു, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. യുവകര്‍ഷകരായ ജിന്സന് വടക്കുഞ്ചേരി, ജെഫ്രിന്‍ പോളി പുന്നേലിപ്പറമ്പില് എന്നിവരുടെ നേതൃത്വത്തില്‍ യുവജനക്കൂട്ടായ്മ അഞ്ച് ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിട്ടുള്ള പൂവസന്തം ഏറെ മനോരഹമാണ്.