മി​ഖാ​യേ​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ കേ​ച്ചേ​രി ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Tuesday, September 10, 2024 1:46 AM IST
കേ​ച്ചേ​രി: മി​ഖാ​യേ​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ കേ​ച്ചേ​രി ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സി​നി​മാ​താ​രം സ്വാ​സി​ക വി​ജ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ല​ത്തൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ, ഫാ. ​ബി​ജു ഇ​ട​യ​ല​യ​കൂ​ടി​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ച്ചു. മി​ഖാ​യേ​ൽ ഗ്രൂ​പ്പ് ഫൗ​ണ്ട​ർ​മാ​രാ​യ ജോ​സ് മി​ഖാ​യേ​ൽ, റോ​സി എ​ന്നി​വ​ർ ദീ​പം​കൊ​ളു​ത്തി.

ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ ആ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി. ഡ​യ​മ​ണ്ട് സെ​ക്‌​ഷ​ൻ ഉ​ദ്ഘാ​ട​നം ശി​വ​ജി ഗു​വ​രു​വാ​യു​ർ നി​ർ​വ​ഹി​ച്ചു. മി​ഖാ​യേ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ബാ​ബു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​കെ. ന​ബീ​ൽ, വാ​ർ​ഡ് മെ​ന്പ​ർ വി.​സി. സ​ജി​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി കേ​ച്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​കെ. ജെ​യിം​സ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ലി​സി ബാ​ബു, എ​ഡ്‌​വി​ൻ, റോ​യ് പാ​ല​ത്തി​ങ്ക​ൽ, ടി.​എ. ബാ​ബു, ലി​യോ ടോ​ണി, ബാ​ല​ൻ​സ്, ഷെ​റോ​ൻ ആ​ല​പ്പാ​ട്, ടെ​ൽ​മ ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


അ​ന്നേ​ദി​വ​സം സ​ന്നി​ഹി​തരാ യവ​രി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ട് വ്യ​ക്തി​ക​ൾ​ക്കു​ള്ള ഡ​യ​മ​ണ്ട് റിം​ഗു​ക​ൾ പാ​വ​റ​ട്ടി സ്വ​ദേ​ശി ഷീ​ജ പോ​ൾ, കേ​ച്ചേ​രി സ്വ​ദേ​ശി​യും ബി​ൽ​ഡിം​ഗ് ഉ​ട​മ​സ്ഥ​ന്‍റെ മ​ക​നു​മാ​യ അ​ഭി​ത് എ​ന്നി​വ​ർ സ്വ​ന്ത​മാ​ക്കി. ഉ​ദ്ഘാ​ട​ന​ദി​വ​സം പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടു​പേ​ർ​ക്ക് ഡ​യ​മ​ണ്ട് നെ​ക്ളേ​സ് സ​മ്മാ​ന​മാ​യി ന​ൽ​കി. ഗ്രു​പ്പ് ഡ​യ​റ​ക്ട​ർ പി.​ഡി. ജോ​സ് സ്വാ​ഗ​ത​വും ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഗോ​ഡ്‌​വി​ൻ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.