കോവിഡ്: യുവാക്കൾ അടക്കം എട്ടു മലയാളികൾ ഇന്നലെ വിദേശത്തു മരിച്ചു
Tuesday, April 7, 2020 1:10 AM IST
ഇ​​​ന്ന​​​ലെ യു​​​വാ​​​ക്ക​​​ൾ അ​​​ട​​​ക്കം എട്ടു മ​​​ല​​​യാ​​​ളി​​​ക​​​ൾ വി​​​ദേ​​​ശ​​​ത്തു മ​​​രി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അഞ്ചു പേ​​​രും ബ്രി​​​ട്ട​​​നി​​​ൽ ര​​​ണ്ടു പേ​​​രും അ​​​ജ്മാ​​​നി​​​ൽ ഒ​​​രാ​​​ളു​​​മാ​​​ണ് ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച മ​​​ല​​​യാ​​​ളി​​​ക​​​ൾ.

ല​​​ണ്ട​​​ൻ സ​​​റെ​​​റെ​​​ഡ് ഹി​​​ല്ലി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഇ​​​​രി​​​​ട്ടി അ​​​​​ത്തി​​​​​ക്ക​​​​​ലി​​​​​ലെ മു​​​​​ള്ള​​​​​ന്‍കു​​​​​ഴി​​​​​യി​​​​​ല്‍ ജോ​​​​​ർ​​​​​ജ്-​​​​​ഏ​​​​​ലി​​​​​യാ​​​​​മ്മ ദ​​​​​മ്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​ൻ സി​​​​​ന്‍റോ ജോ​​​​​ര്‍ജും (36), മ​​​ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഓ​​​​ട​​​​നാ​​​​വ​​​​ട്ടം ക​​​​ട്ട​​​​യി​​​​ൽ ദേ​​​​വി വി​​​​ലാ​​​​സ​​​​ത്തി​​​​ൽ പ​​​​രേ​​​​ത​​​​നാ​​​​യ ചെ​​​​ല്ല​​​​പ്പ​​​​ന്‍റെ ഭാ​​​​ര്യ ഇ​​​​ന്ദി​​​​ര (72- റി​​​​ട്ട. അ​​​​ധ്യാ​​​​പി​​​​ക, ജി​​​​എ​​​​ച്ച്എ​​​​സ് മു​​​​ട്ട​​​​റ) എ​​​ന്നി​​​വ​​​രാ​​​ണ് ല​​​ണ്ട​​​നി​​​ൽ മ​​​രി​​​ച്ച​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര ക​​​​രി​​​​ക്കം അ​​​​ടു​​​​മു​​​​ക്ക് പ്ര​​​​ഭാ​​​​ബം​​​​ഗ്ലാ​​​​വി​​​​ൽ ഉ​​​​മ്മ​​​​ൻ കുര്യന്‌ (65), പിറവം മു​​​ള​​​ക്കു​​​ളം വ​​​ട​​​ക്കേ​​​ക്ക​​​ര ക​​​ല്ലു​​​വെ​​​ട്ടാ​​​മ​​​ട പാ​​​റ​​​ശേ​​​രി​​​ല്‍ പി.​​​ജെ. കു​​​ര്യാ​​​ക്കോ​​​സി​​​ന്‍റെ ഭാ​​​ര്യ ഏ​​​ലി​​​യാ​​​മ്മ (61), ​ ചെ​​​ങ്ങ​​​ന്നൂ​​​ര്‍ സ്വ​​​ദേ​​​ശി ശി​​​ല്‍പ നാ​​​യ​​​ര്‍, ജോ​​​സ​​​ഫ് തോ​​​മ​​​സ്, തി​രു​വ​ല്ല നെ​ടു​മ്പ്രം കൈ​പ്പ​ൻ ചോ​ലി​ൽ കെ.ജെ. ഈ​പ്പ​ൻ (74) എ​​​ന്നി​​​വ​​​രാ​​​ണ് മ​​രി​​ച്ച​​ത്. യു​​​​​എ​​​​​ഇ​​​​​യി​​​​​ലെ അ​​​​​ജ്മാ​​​​​നി​​​​​ൽ പേ​​​​രാ​​​​വൂ​​​​ർ കോ​​​​​ള​​​​​യാ​​​​​ട് പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​യി​​​​​ൽ ഹാ​​​​​രി​​​​​സ്(36) ആ​​ണ് കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​ത്. അതേസമയം, ല​ണ്ട​നി​ലെ വെം​ബ്ലി​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ക്ബാ​ല്‍ പു​തി​യ​ക​ത്ത് (56) കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​രി​ച്ചു. തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​ക്ബാ​ലി​ന് ഇ​ന്ന​ലെ രാ​വി​ലെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രോഗം സ്ഥിരീകരിച്ചിട്ടില്ല.


തി​രു​വ​ല്ല കാ​വും​ഭാ​ഗം വ​ഞ്ചി​പാ​ല​ത്തു​ങ്ക​ല്‍ ഗ്രേ​സ് വി​ല്ല​യി​ല്‍ ജോ​ണ്‍ വ​ര്‍ക്കി​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​ൺ (മോ​ളി​ക്കു​ട്ടി - 65) ന്യൂയോർക്കിൽ കഴിഞ്ഞദിവസം മരിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.