സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസി വിട്ടു
Sunday, July 5, 2020 12:48 AM IST
കൊച്ചി: മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാലാണ് സംഘടനയ്ക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതെന്ന് അവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയും സുതാര്യമായ അന്വേഷണവും ആവശ്യപ്പെട്ടാണ് ഡബ്ല്യുസിസി കൂട്ടായ്മ രൂപീകരിച്ചത്. രാജിയെ കുറിച്ച് സംഘടന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.