ഏഷ്യാ കപ്പ്: സമയക്രമത്തിൽ മാറ്റം
Sunday, August 31, 2025 1:33 AM IST
ദുബായ്: സെപ്റ്റംബർ ഒന്പതിന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ഏഷ്യൻ ക്രിക്കറ്റ് കൗണ്സിൽ. യുഎഇയിലെ കനത്ത ചൂട് കാരണം മത്സരങ്ങൾ അരമണിക്കൂർ വൈകി മാത്രമേ തുടങ്ങൂവെന്ന് സംഘാടകർ അറിയിച്ചു.
പുതുക്കിയ സമയക്രമം അനുസരിച്ച് പ്രാദേശിക സമയം 6.30ന് (ഇന്ത്യൻ സമയം വൈകിട്ട് എട്ടുമണി) ആയിരിക്കും മത്സരങ്ങൾ തുടങ്ങുക. സെപ്റ്റംബർ ഒന്പതിന് അഫ്ഗാനിസ്ഥാൻ- ഹോ ങ്കോംഗ് മത്സരത്തോടെയാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ തുടങ്ങുക.
സെപ്റ്റംബർ 10ന് യുഎഇക്കെതിരേ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം. 19ന് ഇന്ത്യ ഗ്രൂപ്പിലുള്ള ഒമാനെ നേരിടും. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പാക്കി തിരിച്ച് നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന നാലു ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും.
സൂപ്പർ ഫോറിൽ ഓരോ ടീമും മൂന്ന് മത്സരങ്ങൾ വീതം കളിക്കും. ഇതിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിലേക്ക് യോഗ്യത നേടുക. അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് പരിഗണിച്ച് ട്വന്റി20 ഫോർമാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്.
ഏഷ്യാ കപ്പ് 2025 മത്സരക്രമം ഗ്രൂപ്പ് ഘട്ടം:
സെപ്റ്റംബർ 9 (ചൊവ്വ): അഫ്ഗാനിസ്ഥാൻ- ഹോങ്കോംഗ്
സെപ്റ്റംബർ 10 (ബുധൻ): ഇന്ത്യ- യുഎഇ
സെപ്റ്റംബർ 11 (വ്യാഴം): ബംഗ്ലാദേശ്- ഹോങ്കോംഗ്
സെപ്റ്റംബർ 12 (വെള്ളി): പാകിസ്ഥാൻ- ഒമാൻ
സെപ്റ്റംബർ 13 (ശനി): ബംഗ്ലാദേശ്- ശ്രീലങ്ക
സെപ്റ്റംബർ 14 (ഞായർ): ഇന്ത്യ- പാകിസ്ഥാൻ
സെപ്റ്റംബർ 15 (തിങ്കൾ): ശ്രീലങ്ക- ഹോങ്കോംഗ്
സെപ്റ്റംബർ 16 (ചൊവ്വ): ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാൻ
സെപ്റ്റംബർ 17 (ബുധൻ): പാകിസ്ഥാൻ- യുഎഇ
സെപ്റ്റംബർ 18 (വ്യാഴം): ശ്രീലങ്ക- അഫ്ഗാനിസ്ഥാൻ
സെപ്റ്റംബർ 19 (വെള്ളി): ഇന്ത്യ- ഒമാൻ
സൂപ്പർ 4 ഘട്ടം:
സെപ്റ്റംബർ 20: ഗ്രൂപ്പ് ബി ക്വാളിഫയർ 1- ഗ്രൂപ്പ് ബി ക്വാളിഫയർ 2
സെപ്റ്റംബർ 21: ഗ്രൂപ്പ് എ ക്വാളിഫയർ 1- ഗ്രൂപ്പ് എ ക്വാളിഫയർ 2
സെപ്റ്റംബർ 23: ഗ്രൂപ്പ് എ ക്വാളിഫയർ 1- ഗ്രൂപ്പ് ബി ക്വാളിഫയർ 2
സെപ്റ്റംബർ 24: ഗ്രൂപ്പ് ബി ക്വാളിഫയർ 1- ഗ്രൂപ്പ് എ ക്വാളിഫയർ 2
സെപ്റ്റംബർ 25: ഗ്രൂപ്പ് എ ക്വാളിഫയർ 2- ഗ്രൂപ്പ് ബി ക്വാളിഫയർ 2
സെപ്റ്റംബർ 26: ഗ്രൂപ്പ് എ ക്വാളിഫയർ 1- ഗ്രൂപ്പ് ബി ക്വാളിഫയർ 1
ഫൈനൽ: സെപ്റ്റംബർ 28 (ഞായർ)