മാരിയറ്റിന്റെ പുതിയ ലോയൽറ്റി ബ്രാൻഡ്
Friday, January 18, 2019 11:58 PM IST
കൊച്ചി: പ്രമുഖ ഹോട്ടൽ ബ്രാൻഡായ മാരിയറ്റ് ഇന്റർനാഷണൽ ഉപഭോക്താക്കൾക്കായി മാരിയറ്റ് ബോണ്വോയ് എന്ന പേരിൽ പുതിയ ലോയൽറ്റി ബ്രാൻഡ് അവതരിപ്പിക്കുന്നു. നിലവിലുള്ള ലോയൽറ്റി ബ്രാൻഡുകളായ റിറ്റ്സ് കാൾട്ടൻ റിവാഡ്സ്, സ്റ്റാർവുഡ് പ്രിഫേഡ് ഗസ്റ്റ് (എസ്പിജി), മാരിയറ്റ് റിവാഡ്സ് എന്നിവയ്ക്കു പകരമായിട്ടാണിത്. ഫെബ്രുവരി 13 നാണ് തുടക്കം.
മാരിയറ്റിന്റെ ലോകോത്തര നിലവാരമുള്ള ഹോട്ടൽ സേവനം ഉപയോഗിക്കുന്പോൾ ലഭിക്കുന്ന നിശ്ചിത പോയിന്റുകൾ സമാഹരിച്ചു സൗജന്യ താമസം, വിനോദയാത്രകൾ തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് നൽകുന്നത്. മുടക്കുന്ന ഓരോ ഡോളറിനും ശരാശരി 20 ശതമാനം അധിക പോയിന്റ് ലഭിക്കും. ചേസ്, അമേരിക്കൻ എക്സ്പ്രസ് ബ്രാൻഡുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പോയിന്റുകളുടെ എണ്ണം കൂട്ടാം.
പുതിയ മൊബൈൽ ആപ്ലിക്കേഷൻ, ലോഗോ എന്നിവ മാരിയറ്റ് ബോണ്വോയ്ക്കുണ്ട്. നിലവിൽ എസ്പിജി, റിറ്റ്സ് കാൾട്ടൻ റിവാഡ്സ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് പുതിയ ആപ്ലിക്കേഷനിലേക്കുള്ള അപ്ഡേറ്റ് ലഭിക്കും.