പുത്തുമലയിൽ തെരച്ചിൽ തുടരുന്നു
Thursday, August 22, 2019 1:09 AM IST
കൽപ്പറ്റ: പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ 13 ദിവസം പിന്നിട്ടു. ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. പ്രദേശവാസികളുടെ സഹായത്തോടെ പ്രത്യേക സംഘം സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമടക്കം പരിശോധന നടത്തുന്നുണ്ട്.
ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പോലീസ്, വനംവകുപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. ജില്ലയിൽ ഉരുൾപൊട്ടലിൽ പുത്തുമലയിൽ 12 പേരും മുട്ടിൽ പഴശി കോളനിയിൽ രണ്ടുപേരുമടക്കം 14 പേരാണ് മരിച്ചത്.
ജില്ലയിൽ മഴ മാറിനിന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങി. നിലവിൽ ജില്ലയിൽ അവശേഷിക്കുന്നത് 15 ദുരിതാശ്വാസ ക്യാന്പുകളാണ്.