റബർ സംസ്കരണ ഫാക്ടറികൾ അടിയന്തരമായി തുറന്നു പ്രവർത്തിക്കണമെന്ന്
Friday, August 23, 2019 12:49 AM IST
കോട്ടയം: റബർ മേഖലയിലെ ലാറ്റക്സ് ഫാക്ടറികളടക്കമുള്ള എല്ലാ സംസ്കരണ ഫാക്ടറികളും തുറന്നു പ്രവർത്തിപ്പിക്കാനുള്ള അടിയന്തര ഇടപെടൽ സംസ്ഥാന സർക്കാർ നടത്തണമെന്നു ജോസ് കെ. മാണി എംപി. കേരളത്തിലെ രണ്ടാമത്തെ വലിയ കാർഷിക വിളയാണ് റബർ.
5.51 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്ന റബർ കൃഷിയിൽനിന്നു കഴിഞ്ഞ വർഷം 5.41 ലക്ഷം ടണ്‍ റബറാണ് കേരളത്തിലെ കർഷകർ ഉത്പാദിപ്പിച്ചത്. റബറിൽനിന്നു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനും ലാറ്റക്സ് പോലുള്ള സംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സ്ഥാപിച്ച ഫാക്ടറികൾ പൂട്ടിക്കിടക്കുന്ന നിലയിലാണ്.