സർവകക്ഷിയോഗം വിളിക്കണം: ബിജെപി
Sunday, September 15, 2019 1:05 AM IST
മരട്: സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അലംഭാവവുമാണു മരടിലെ ഫ്ളാറ്റുടമകളുടെ ദുരവസ്ഥയ്ക്കു കാരണമായതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റ് സമുച്ചയത്തിലെത്തി താമസക്കാരെ കണ്ടശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ.
ഫ്ലാറ്റുകളിൽ താമസിക്കുന്ന മൂന്നൂറിലധികം പേരുടെ പരാതികളും സങ്കടങ്ങളും ബോധിപ്പിക്കാൻ അവസരങ്ങൾ ഉണ്ടായിട്ടില്ല. ഇതിൽ സർക്കാരിനു പങ്കുണ്ട്. താമസിക്കുന്നവരെ ഇറക്കിവിട്ടാൽ അവരുടെ നില വളരെ ദയനീയമായിത്തീരും. മാനുഷിക പരിഗണനയുടെ പേരിലെങ്കിലും ഇവർക്കു നീതി ലഭിക്കണം. കാട്ടുകള്ളൻമാരായ ചില ഉദ്യോഗസ്ഥരും ചില രാഷ്ട്രീയക്കാരും മരട് നഗരസഭ മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികളുമാണ് ഇതിനു കാരണം. കേരള സർക്കാർ ഒരേ സമയം ഇരയുടെയും വേട്ടക്കാരന്റെയും വേഷമണിയുകയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.