നഷ്ടപരിഹാരം: ഫ്ളാറ്റുടമകള്‍ സുപ്രീംകോടതിയിലേക്ക്
Wednesday, October 16, 2019 12:30 AM IST
കൊച്ചി: നഷ്ടപരിഹാരം നല്കുന്നതില് വിവേചനം കാട്ടിയെന്ന ആരോപണവുമായി മരടിലെ ഫ്ളാറ്റുടമകള്‍.
ഇതിനെതിരേ 25നു കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുമെന്നു ഫ്ളാറ്റുടമകള്‍ പറഞ്ഞു. നഷ്ടപരിഹാരം ശിപാര്‍ശ ചെയ്യുന്നതിനായി നിയോഗിച്ച റിട്ട. ജസ്റ്റീസ് ബാലകൃഷ്ണന് നായര്‍ ചെയര്‍മാനായ കമ്മറ്റി തങ്ങളോട് നീതി കാട്ടിയില്ലെന്നും അവര്‍ പറയുന്നു.
25 ലക്ഷം വീതം ഓരോ ഉടയ് ക്കും നാലാഴ്ചയ്ക്കകം നല്‍കണമെന്നാണ് കഴിഞ്ഞ മാസം 27 ലെ സുപ്രീംകോടതി ഉത്തരവ്. എന്നാൽ, നഷ്ടപരിഹാരം നല്കാന് ചുമതലപ്പെട്ട മൂന്നംഗ സമിതി മിക്ക ഉടമകള്‍ക്കും നിശ്ചയിച്ചിരിക്കുന്നത് കുറഞ്ഞ തുക യാണ്.
കോടതി ഉത്തരവിന്റെ അന്തഃ സത്ത ഉള്‍ക്കൊള്ളാതെയാണ് ഈ നടപടിയെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി.