സുസ്ഥിര ടൂറിസം ലീഡേഴ്സിൽ കേരളത്തിൽനിന്നു നാലുപേർ
Thursday, October 17, 2019 11:26 PM IST
കോട്ടയം: സുസ്ഥിര ടൂറിസം ലീഡേഴ്സിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്ററർ കെ. രൂപേഷ് കുമാർ, സിജിഎച്ച് ഹോട്ടൽസ് ഉടമ ജോസ് ഡൊമിനിക്, ബ്ലൂയോണ്ടർ ടൂർ കന്പനി ഉടമ ഗോപിനാഥ് പാറയിൽ, കബനി കമ്യൂണിറ്റി സർവീസസ് സ്ഥാപകൻ സുമേഷ് മംഗലശേരി എന്നിവർ ഇടംനേടി.
ടൂറിസം മാഗസിനുകളിൽ ഒന്നായ കോണ്ടേ നാസ്റ്റ് ട്രാവലർ 50 സുസ്ഥിര ടൂറിസം നേതാക്കളെ തെരഞ്ഞെടുത്തതിലാണ് നാലു പേർ കേരളത്തിൽ നിന്ന് ഉൾപ്പെട്ടത്. 50 ലോകനേതാക്കളെ തെരഞ്ഞെടുത്തതിൽ മുപ്പതാമതായാണ് കെ. രൂപേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ അതിന്റെ ഭാഗമായ രൂപേഷ് കുമാർ ലോകം ശ്രദ്ധിച്ച കേരള ഉത്തരവാദിത്ത ടൂറിസം മോഡലിന്റെ രൂപകൽപ്പനയിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യയിൽനിന്ന് ആകെ എട്ടു പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.