ചൈതന്യ കർഷക കുടുംബപുരസ്കാരം:അപേക്ഷ ക്ഷണിച്ചു
Thursday, October 17, 2019 11:36 PM IST
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ ജോയി ചെമ്മാച്ചേൽ കർഷക കുടുംബ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശംസാപത്രവും സമ്മാനിക്കും. ജൈവകൃഷി, സുസ്ഥിരകൃഷി, മണ്ണ്, ജലം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഘടകങ്ങളും കുടുംബ പങ്കാളിത്തവും മാനദണ്ഡമായിരിക്കും.
വിവരണവും ചിത്രങ്ങളും (വീഡിയോ സഹിതം) കുടുംബ ഫോട്ടോയും നവംബർ അഞ്ചിനു മുൻപ് സമർപ്പിക്കണം. ചൈതന്യ കാർഷിക മേളയിൽ പുരസ്കാരം സമ്മാനിക്കും. വിലാസം. എക്സിക്യൂട്ടീവ് ഡയറക്ടർ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം പിഒ 686 630, കോട്ടയം. 9539041709.