ഹോസ്പിറ്റൽ ഇൻഫക്ഷൻ കണ്ട്രോൾ സംസ്ഥാന കോണ്‍ഫറൻസ് നാളെ
Thursday, October 17, 2019 11:37 PM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫക്ഷൻ കണ്ട്രോളിന്റെ നേതൃത്വത്തിൽ നാളെ സെന്റ് തോമസ് നഴ്സിഗ് കോളജ് സാന്തോം ഓഡിറ്റോറിയത്തിൽ ഹോസ്പിറ്റൽ ഇൻഫക്ഷൻ കണ്ട്രോൾ എന്ന വിഷയത്തിൽ സംസ്ഥാനതല കോണ്‍ഫറൻസ് നടത്തും.
വിവിധ ജില്ലകളിലുള്ള ആശുപത്രികളിലെ അഡ്മിനിസ്ട്രേറ്റർമാർ, ഡോക്ടർമാർ, നഴ്സിംഗ് സൂപ്രണ്ടുമാർ, നഴ്സുമാർ, സേഫ്റ്റി ഓഫീസർമാർ, നഴ്സിംഗ് അധ്യാപകർ, നഴ്സിംഗ് വിദ്യാർഥികൾ തുടങ്ങി ആതുരസേവന പ്രവർത്തകർ പങ്കെടുക്കും. രാവിലെ 8.30ന് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.തോമസ് മംഗലത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോണ്‍.ഫിലിപ്സ് വടക്കേക്കളം ഉദ്ഘാടനം നിർവഹിക്കും.
അസിസ്റ്റന്റ് ഡയറക്ടറുമാരായ ഫാ. ജെയിംസ് പി. കുന്നത്ത്, ഫാ.തോമസ് പുതിയിടം, ഫാ. സിബി കൈതാരൻ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.എൻ.രാധാകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.തോമസ് സഖറിയ, ഡോ.ജി.ദിലീപ്കുമാർ, എം.ജെ. അപ്രേം, പോൾ മാത്യു, സിസ്റ്റർ മെറീന എസ്ഡി, പ്രിയ മോഹനൻ, ജ്യോതിഷ് സോമൻ എന്നിവർ പ്രസംഗിക്കും.
എൻഎബിഎച്ച്, എൻക്യുഎഎസ് നിരീക്ഷകരായ ഡോ. ജോസഫ് ജോസഫ്, ആലുവ രാജഗിരി ഹോസ്പിറ്റലിലെ മെയിന്റനൻസ് ആൻഡ് സേഫ്റ്റി വിഭാഗം ജനറൽ മാനേജർ കെ.ബി.വിനോദ് കുമാർ, അസി.നഴ്സിംഗ് സൂപ്രണ്ട് ലീമാ മാത്യൂസ്, കോട്ടയം ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.സിത്താര സി.ജെ., പുഷ്പഗിരി മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ഫിലിപ്പ് മാത്യു, കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പ്റ്റലിലെ ചീഫ് ക്വാളിറ്റി മാനേജർ മേരിക്കുട്ടി നൈനാൻ, സെന്റ് തോമസ് ആശുപത്രിയിലെ ഇൻഫക്ഷൻ കണ്ട്രോൾ ഓഫീസർ ഡോ. താര ആൻജോസ് എന്നിവർ ക്ലാസുകൾ നയിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9567671089, 9947020387 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.