സിബിഎസ്ഇ ഹയർസെക്കൻഡറി കലോത്സവം ഇന്ന്
Wednesday, October 23, 2019 11:36 PM IST
പറവൂർ: മഴ മൂലം മാറ്റിവച്ച മേഖലാതല സിബിഎസ്ഇ ഹയർസെക്കൻഡറി കലോത്സവം പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ ഇന്നു നടക്കുമെന്നു സംഘാടകർ അറിയിച്ചു.
എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ സ്കൂൾ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. രാവിലെ എട്ടിന് മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.