അഭയ കേസ്: ഫോറൻസിക് വിദഗ്ധൻ മൊഴി നൽകി
Wednesday, November 20, 2019 11:42 PM IST
തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മരണം കൊലപാതകമാണോ മുങ്ങി മരണമാണോ എന്ന് തറപ്പിച്ചു പറയാൻ കഴിയില്ലെന്ന് ഫോറൻസിക് വിദഗ്ധൻ ഡോ. വി. കന്തസ്വാമി. അഭയയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഇതു കിണറ്റിൽ ചാടിയ സമയത്ത് ഉണ്ടായതാകാം.
അബോധാവസ്ഥയിൽ ചാടുന്ന ഒരു വ്യക്തിയിൽ സാധാരണയായി കാണാറുള്ള ലക്ഷണങ്ങൾ കാണാനില്ല എന്നും പ്രതിഭാഗം നടത്തിയ എതിർവിസ്താരത്തിൽ മൊഴി നൽകി.
ഇതേ കാര്യം തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ കെമിക്കൽ എക്സാമിനർ ആർ. ഗീത, കെമിക്കൽ അനലിസ്റ്റ് കെ. ചിത്ര എന്നിവർ നേരത്തെ മൊഴി നൽകിയിരുന്നു. സിബിഐ കോടതിയിൽ സാക്ഷിയുടെ തുടർവിസ്താരം ഇന്നു പരിഗണിക്കും.