അച്യുതാനന്ദൻ കമ്മീഷൻ ചെലവിട്ടതു 5.25 കോടി
Wednesday, November 20, 2019 11:42 PM IST
തിരുവനന്തപുരം : വി.എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചെലവിട്ടത് 5.25 കോടി രൂപയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 4.33 കോടി രൂപ ശബള അലവൻസ് ഇനത്തിൽ മാത്രം ചെലവായി. ചികിത്സയിനത്തിൽ 7.62 ലക്ഷം രൂപയും 16.16ലക്ഷം രൂപ ദിവസ വേതനമായും നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.