ചാവറയിൽ കരോൾഗാന മത്സരം ഡിസംബർ 21ന്
Friday, November 22, 2019 12:19 AM IST
കൊച്ചി: ചാവറ ഫാമിലി വെൽഫയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ മതസൗഹാർദ ക്രിസ്മസ് ആഘോഷവും കരോൾ ഗാന മത്സരവും ഡിസംബർ 21ന് വൈകുന്നേരം നാലിന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കരോൾ ഗാന മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 30,000, 20,000, 10,000 എന്നിങ്ങനെ സമ്മാനം ലഭിക്കും.
നഗരത്തിലെ വയോജനങ്ങളെയും അഗതി മന്ദിരങ്ങളിലെ കുട്ടികളെയും ക്രിസ്മസ് ആഘോഷത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കുമെന്നു ചാവറ ഫാമിലി വെൽഫയർ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, എക്സിക്യൂട്ടീവ് ഡയറക്ടർ ജോണ്സണ് സി. ഏബ്രഹാം എന്നിവർ പറഞ്ഞു. കളക്ടർ എസ്. സുഹാസ്, സ്വാമി സദാശിവാനന്ദ, ഹുസൈൻ മൗലവി, ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജയിംസ് തുടങ്ങിയവരും പങ്കെടുക്കും.
ഫോണ്‍: 9847239922.