ജെഇഇ മെയിൻ: മാന്നാനം കെഇ സ്കൂൾ ഒന്നാമത്
Sunday, January 19, 2020 12:15 AM IST
മാന്നാനം: എട്ടുലക്ഷത്തിഅറുപതിനായിരം കുട്ടികൾ മത്സരിച്ച ജെഇഇ മെയിൻ പരീക്ഷയിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് 99 ശതമാനം സ്കോറിനു മുകളിൽ 20 കുട്ടികൾ. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിലും മാന്നാനം കെഇ സ്കൂൾതന്നെ ആയിരുന്നു സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 99.94 ശതമാനം സ്കോർ നേടിയ ആദിത്യ ബൈജുവാണ് സ്കൂളിൽനിന്ന് ഒന്നാമതെത്തിയതെന്നു പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശേരി സിഎംഐ അറിയിച്ചു.