ക്വാറന്റൈൻ നിബന്ധനകൾ ലംഘിച്ചത് 468 പേർ
Thursday, May 28, 2020 12:06 AM IST
തിരുവനന്തപുരം: വീട്ടിലെ ക്വാറന്റൈൻ നിബന്ധനകൾ ലംഘിച്ചത് 468 പേർ. ഇവരിൽ 453 പേർക്കെതിരേ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വീടുകളിലെത്തി നടത്തിയ പരിശോധനയ്ക്കിടെ ആണ് 145 പേർ നിബന്ധനകൾ ലംഘിച്ചതായി കണ്ടെത്തിയത്. 48 പേരെ സംബന്ധിച്ച വിവരങ്ങൾ അയൽവാസികൾ നൽകിയതാണ്. മൊബൈൽ സാങ്കേതിക വിദ്യയിലൂടെയാണ് 260 പേരുടെ ക്വാറന്റൈൻ ലംഘനം മനസിലാക്കിയത്.