പ്രതിഫലം കുറയ്ക്കണം: സംഘടനകള്‍ക്ക് നിര്‍മാതാക്കളുടെ കത്ത്
Saturday, June 6, 2020 11:59 PM IST
കൊച്ചി: പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് അയച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മ, സംവിധായകരുടെ സംഘടന ഫെഫ്ക എന്നിവര്‍ക്കാണ് കത്ത് അയച്ചത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വലിയ അളവില്‍ കുറയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം എത്രയും വേഗം അതത് സംഘടനകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. തുടര്‍ന്ന് എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.