കോവിഡ്: ചികിത്സയിലിരുന്ന തോപ്പുംപടി സ്വദേശി മരിച്ചു
Monday, July 6, 2020 12:42 AM IST
കൊ​​​ച്ചി: സം​​സ്ഥാ​​ന​​ത്ത് കോ​​​വി​​​ഡ് 19 ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ആൾ മ​​​രി​​​ച്ചു. എ​​റ​​ണാ​​കു​​ളം മാർക്കറ്റിലെ വ്യാപാരിയായ തോ​​​പ്പും​​​പ​​​ടി സ്വ​​​ദേ​​​ശി യൂ​​​സ​​​ഫ് സൈ​​​ഫു​​​ദ്ദീ​​​ന്‍(66) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ജൂ​​​ണ്‍ 28ന് ​​​കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ദീ​​​ര്‍​ഘ​​​നാ​​​ളാ​​​യി പ്ര​​​മേ​​​ഹ​​​ത്തി​​​നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ല്‍ ന്യൂ​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ച​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ കു​​​റേ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു. തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വെന്‍റിലേറ്ററിലായിരുന്നു.


എ​​​റ​​​ണാ​​​കു​​​ളം മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച ആ​​​ളി​​​ല്‍ നി​​​ന്ന് സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ദ്ദേ​​ഹ​​ത്തി​​ന് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. ജി​​ല്ല​​യി​​ൽ ര​​ണ്ടാ​​മ​​ത്തെ കോ​​വി​​ഡ് മ​​ര​​ണ​​മാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.