സിജോ കുരുവിള ജോര്‍ജ് കേന്ദ്ര ശാസ്ത്ര സാങ്കേതികനയരൂപീകരണ സമിതിയില്‍
Tuesday, July 7, 2020 12:36 AM IST
കൊച്ചി: സ്റ്റാര്‍ട്അപ് വില്ലേജ് സ്ഥാപക സിഇഒയും റീതിങ്ക് ഫൗണ്ടേഷന് സ്ഥാപകനുമായ സിജോ കുരുവിള ജോര്‍ജ് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയരൂപീകരണത്തിനായുള്ള വിദഗ്ധസമിതിയിൽ. ഇതിലെ സംരംഭകത്വം സംബന്ധിച്ച നയങ്ങള്‍ രൂപീകരിക്കുന്ന എട്ടംഗസമിതിയിലാണ് സിജോ ഇടംപിടിച്ചത്.
സിജോ ഉള്‍പ്പെട്ട സംഘത്തെ നയിക്കുന്നതു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ തലവനായ ഹര്‍ക്കേഷ് മിത്തലാണ്. നിലവിലുള്ള 2013 ലെ നയം നവീനമായ മാറ്റങ്ങളോടെ പുതുക്കുക എന്ന ദൗത്യമാണ് സമിതിക്ക്. നയരൂപീകരണത്തിലെ ശിപാര്‍ശകള്‍ ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാം. stip@rethink foundation.in, policy @rethin kfoundation.in and office@ sijokuruvilla.in