വ്യാജരേഖ വച്ചുള്ള സ്വപ്നയുടെ തിരിച്ചറിയൽ കാർഡ് : ശിവശങ്കറിന്റെ പങ്കും അന്വേഷിക്കണമെന്നു പരാതി
Sunday, July 12, 2020 12:25 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ചു വ്യാജ ഐഡന്റിറ്റി കാർഡും വിസിറ്റിംഗ് കാർഡും നിർമിച്ചു തട്ടിപ്പു നടത്തിയ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജരേഖ നിർമിച്ചത്. അതിനാൽ ശിവശങ്കറിനെതിരേയും കേസെടുക്കണം. വ്യാജരേഖ നിർമിക്കാനായി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ശിവശങ്കർ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കണം. വ്യാജരേഖ തയാറാക്കിയ പ്രിന്റിംഗ് പ്രസിനെപ്പറ്റിയും അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു.