സിപിഎം നേതാക്കൾക്ക് കള്ളക്കടത്തുകാരുമായുള്ള ബന്ധം അന്വേഷിക്കണം: മുല്ലപ്പള്ളി
Monday, August 3, 2020 12:37 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് മുംബൈ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഗുഡ് വിൻ നിക്ഷേപ തട്ടിപ്പ് സംഘവുമായുള്ള ബന്ധം കസ്റ്റംസും എൻഐഎയും സമഗ്രമായി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വർണക്കടത്ത് സംഘങ്ങളുമായി എന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സിപിഎം നേതാക്കളെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് പുതിയ വാർത്തകൾ. സിപിഎമ്മിന്റെ പ്രധാന ധനസ്രോതസുകളിൽ ഒന്ന് കള്ളക്കടത്തും സ്വർണക്കടത്തുമാണെന്നതു നാണക്കേടാണ്-അദ്ദേഹം കുറ്റപ്പെടുത്തി.