ലോഗോസ് ക്വിസ് ഡിസംബര്‍ 27ന്
Wednesday, August 5, 2020 12:05 AM IST
കൊച്ചി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ലോഗോസ് ക്വിസ്, കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 27നു (വചനഞായര്) നടത്തും. ഓഗസ്റ്റ് 31 വരെ രജിസ്ട്രേഷന് നടത്താമെന്ന് കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്സണ് പുതുശേരി അറിയിച്ചു.
പ്രതികൂല സാഹചര്യങ്ങള്‍ തുടരുന്ന സ്ഥലങ്ങളില്‍ ഇളവനുവദിക്കും. കേരളത്തിലും പുറത്തുമുള്ള 40 രൂപതകളിലെ ആറു ലക്ഷത്തോളം പേര് പങ്കെടുക്കുന്ന ലോഗോസ് പരീക്ഷ മലയാളത്തിനു പുറമേ, തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും നടത്തും. വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയ്ക്കും സൗകര്യമുണ്ട്. സെപ്റ്റംബര്‍ 27നു പരീക്ഷ നത്താനാണു നേരത്തെ നിശ്ചയിച്ചിരുന്നത്.