രാഷ്ട്രീയ കിസാൻ മഹാസംഘ് സമരം ശക്തമാക്കുന്നു
Monday, August 10, 2020 1:51 AM IST
പത്തനംതിട്ട: കുടപ്പനക്കുളത്ത് കർഷകനായ മത്തായിയുടെ കസ്റ്റഡി മരണത്തിനുത്തരവാദികളായ വനപാലകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് തുടങ്ങിവച്ച കർഷക പ്രതിഷേധ സമരം ഇന്നുമുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് എന്നിവർ അറിയിച്ചു. സംസ്ഥാന കണ്‍വീനർ ജോയി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ കർഷക മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുളള അശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.