കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം: 2020 ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Thursday, August 13, 2020 12:18 AM IST
തിരുവനന്തപുരം: കേരള സർവ കലാശാല 2020-21 അധ്യയന വർഷത്തിലെ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുളള ട്രയൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ട്രയൽ അലോട്ട്മെന്റ് പരിശോധിച്ചതിനു ശേഷം വിദ്യാർഥികൾക്ക് ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും 17നു ഉച്ചകഴിഞ്ഞ് മൂന്നുവരെ സമയം ഉണ്ടായിരിക്കും.. മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റൗട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.
ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞ് വിദ്യാർഥികൾ ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളജുകൾക്കും കോഴ്സുകൾക്കും മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. ഓണ്‍ലൈൻ അപേക്ഷയുടെ അവസാന തീയതി 17നു വൈകുന്നേരം അഞ്ച്വരെ. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കരുത്.