പൊതുമേഖലാ ബോണസ്: മാർഗരേഖ അംഗീകരിച്ചു; സർക്കാർജീവനക്കാരുടെ ബോണസ് അടുത്തയാഴ്ച
Thursday, August 13, 2020 12:22 AM IST
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർരേഖ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞതവണ നൽകിയ ബോണസ് തുകയിൽ അധികരിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് അംഗീകരിച്ചത്. കഴിഞ്ഞവർഷം 24,000 രൂപയിൽ താഴെ ശന്പളമുള്ളവർക്ക് ബോണസ് നൽകിയിരുന്നു. ഇതിനു മുകളിലുള്ളവർക്ക് ഉത്സവബത്ത നൽകും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ബോണസും അലവൻസുകളും കഴിഞ്ഞ വർഷത്തെ അതേ നിരക്കിൽ നൽകാനാണ് തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.