പിണറായിയെ നീക്കണം: യെച്ചൂരിക്ക് യുഡിഎഫ് കണ്‍വീനറുടെ കത്ത്
Wednesday, September 23, 2020 11:56 PM IST
കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപിയുടെ കത്ത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കില്ലെന്ന് കണ്ടെത്തിയാല്‍ പിണറായിക്ക് മുഖ്യമന്ത്രി പദവിയിലേക്ക് തിരിച്ചുവരാമെന്നും കത്തില്‍ പറയുന്നു. അഴിമതിക്കെതിരേ പോരാടിയവരാണ് സിപിഎമ്മിന്റെ മുന്നേതാക്കളെന്നും അദ്ദേഹം കത്തില്‍ ഓര്‍മിപ്പിക്കുന്നു.