മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം: 23 വരെ അപേക്ഷിക്കാം
Tuesday, October 20, 2020 10:49 PM IST
തിരുവനന്തപുരം : പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച്, ആറ്, എട്ട്, ഒൻപത് ക്ലാസുകളിൽ ഒഴിവുള്ള സീറ്റിലേക്ക് പട്ടികവർഗ വിഭാഗത്തിലെ അർഹരായ വിദ്യാർഥിനികൾക്ക് പ്രവേശനം നൽകുന്നു. അപേക്ഷകൾ 23 വൈകിട്ട് മൂന്നിനകം ലഭിക്കണം.
അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഹാജരാക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സീനിയർ സൂപ്രണ്ട്, ഡോ. എം.എം.എം.ആർ.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം 695017 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം. [email protected] ലും അയയ്ക്കാം. ഫോൺ: 0471 2597900, 9447067684.