ശിവശങ്കറെ പൂര്‍ണമായി തള്ളി മുഖ്യമന്ത്രി
Friday, October 30, 2020 1:06 AM IST
തിരുവനന്തപുരം: എം. ശിവശങ്കറിന്റെ ചെയ്തികള്‍ക്ക് സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അഖിലേന്ത്യാ സര്‍വീസിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ല. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.