സാന്പത്തിക സംവരണം: വെള്ളാള മഹാസഭ സ്വാഗതം ചെയ്തു
Saturday, October 31, 2020 2:06 AM IST
തിരുവനന്തപുരം: സുപ്രീംകോടതി നിർദേശത്തിന്റെയും ദേശീയ നയത്തിന്റെയും ചുവടുപിടിച്ചു സംസ്ഥാനത്ത് ഏർപ്പെടുത്തിയ സംവരണേതര വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ചു നൽകിയ പത്തു ശതമാനം സംവരണത്തെ കേരള വെള്ളാള മഹാസഭ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.
ന്യൂനപക്ഷ സമുദായമായ വെള്ളാള സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിൽ സംവരണാനുകൂല്യം പാലക്കാട് ജില്ലയിൽ മാത്രം ചിലർക്കായി നൽകിയതിൽ സർക്കാരിനോട് ശക്തമായി പ്രതിഷേധം ഉണ്ടെങ്കിൽ പോലും നിലവിൽ കൈക്കൊണ്ട നടപടിയെ മഹാസഭ സ്വാഗതം ചെയ്യുന്നു.