തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് ഹര്‍ജി
Saturday, October 31, 2020 2:06 AM IST
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎൽഎ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കോവിഡ് പോസിറ്റിവിറ്റി ടെസ്റ്റ് നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പൊതുജനങ്ങളെ ദോഷകരമായി ബാധിക്കമെന്നും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.