സംസ്ഥാനത്ത് 6,638 പേർക്കു കോവിഡ്
Saturday, October 31, 2020 2:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6,638 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 7,828 പേർ രോഗമുക്തി നേടി. 53,981 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് 12.29 ശതമാനം പേർ പോസിറ്റീവ് ആയത്.
ഇന്നലെ 28 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1457 ആയി. 5,789 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. 700 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 85 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 64 ആരോഗ്യ പ്രവർത്തകർക്കു രോഗം ബാധിച്ചു. നിലവിൽ 90,565 പേരാണ് ചികിത്സയിലുള്ളത്. 3,32,994 പേർ ഇതുവരെ രോഗമുക്തി നേടി.