സ്വര്‍ണക്കടത്ത്: പ്രതികള്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം
Sunday, November 22, 2020 12:48 AM IST
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ 10 പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം നല്കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
എട്ടാം പ്രതി ഇ. സെയ്തലവി, ഒമ്പതാം പ്രതി പി.ടി. അബ്ദു, 11 -ാം പ്രതി മുഹമ്മദ് അലി ഇബ്രാഹിം, 14 -ാം പ്രതി മുഹമ്മദ് ഷെഫീഖ്, 16 -ാം പ്രതി മുഹമ്മദ് അന്‍വര്‍, 19 -ാം പ്രതി അംജദ് അലി, 21 -ാം പ്രതി സി.വി. ജിഫ്സല്, 22 -ാം പ്രതി പി. അബൂബക്കര്‍, 23 -ാം പ്രതി മുഹമ്മദ് അബ്ദുള്‍ ഷമീം, 24 -ാം പ്രതി പി.എം. അബ്ദുള്‍ ഹമീദ് എന്നിവര്‍ക്ക് ജാമ്യം നല്‍കിയതിനെ എതിര്‍ത്താണ് എന്‍ഐഎ അന്വേഷണ സംഘം ഹര്‍ജി നല്‍കിയത്.