ബാർ കോഴയിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നു പരാതി
Saturday, November 28, 2020 12:36 AM IST
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ ബാറുടമ ബിജു രമേശ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു പരാതി നൽകി.
ബാർ കോഴ കേസുമായി ബന്ധപ്പെട്ടു കെ.എം. മാണിക്കെതിരേയുള്ള കേസ് മുഖ്യമന്ത്രി ഇടപെട്ടാണ് അട്ടിമറിച്ചതെന്ന ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണു പരാതി. ബിജെപിയിലെ ടി.ജി. മോഹൻദാസാണ് അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകിയത്.