സാമ്പത്തിക സംവരണം പിഎസ്സി റാങ്ക് പട്ടികകള്‍ക്കു ബാധകമാക്കണമെന്നു ഹര്‍ജി
Tuesday, December 1, 2020 12:23 AM IST
കൊച്ചി: സാമ്പത്തിക സംവരണം നല്കാന് സര്‍ക്കാര്‍ തീരുമാനമെടുത്ത തീയതി മുതലുള്ള പിഎസ്സി റാങ്ക് പട്ടികകള്‍ക്കു സംവരണം ബാധകമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്കിയ ഹര്‍ജിയില്‍ എതിര് കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും പിഎസ്സിക്കും നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ 2020 ജനുവരി മൂന്നിനാണു സര്‍ക്കാര്‍ തീരുമാനിച്ചത്.