കാപ്പിക്ക് 90 രൂപ താങ്ങുവില
Saturday, January 16, 2021 1:54 AM IST
തിരുവനന്തപുരം: വയനാട്ടിലെ കാപ്പി ഉത്പാദനത്തിന് നടപ്പുവർഷം മുതൽ കിലോയ്ക്ക് 90 രൂപ താങ്ങുവില നടപ്പാക്കും. വയനാട് ബ്രാൻഡ് കാപ്പി ഉത്പാദനം അടുത്തമാസം തുടങ്ങും. വയനാട് കാപ്പിയുടെ 500 ഓഫീസ് വെൻഡിംഗ് മിഷീനുകളും 100 കിയോസ്കുകളും കുടുംബശ്രീ വഴി നടപ്പാക്കും. തുടക്കത്തിൽ ബ്രഹ്മഗിരി കോഫി പ്ലാന്റ് ഉത്പാദനത്തിന് ഉപയോഗിക്കും. പ്ലാന്റ് വിപുലീകരണത്തിന് ബ്രഹ്മഗിരി സൊസൈറ്റിക്കു അഞ്ചുകോടി രൂപ നൽകും.
ഇപ്പോൾ ബ്രാൻഡഡ് കാപ്പിയുടെ 10 ശതമാനം വിലയാണ് കുരുവിന്റെ വിലയായി കർഷകർക്ക് നൽകുന്നത്. വയനാട് ബ്രാൻഡ് കാപ്പി ഉത്പാദനം തുടങ്ങി മൂന്നു വർഷം കഴിയുന്നതോടെ കർഷകർക്കു ലഭിക്കുന്ന കാപ്പിക്കുരു വില ഉയർത്താനാകും. കാപ്പി ബ്രാൻഡ് ചെയ്യുന്നതിന് കാർബണ്‍ ന്യൂട്രൽ പദ്ധതി വയനാടിനെ സഹായിക്കും.