സൗജന്യ ഓണ്‍ലൈന്‍ മത്സരപരീക്ഷാ പരിശീലനം
Friday, January 22, 2021 12:37 AM IST
കൊച്ചി: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിലുളള ഉദ്യോഗാര്‍ഥികള്‍ക്കായി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെ സൗജന്യ ഓണ്‍ലൈന്‍ മത്സരപരീക്ഷാ പരിശീലന പരിപാടി നടത്തും.
ബിരുദതലത്തിലുളള ഒഴിവുകള്‍ക്കു വേണ്ടി പിഎസ്സി നടത്താന്‍ നിശ്ചയിച്ചിട്ടുളള പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. താത്പര്യമുളളവര്‍ ബയോഡാറ്റ വാട്ട്സ്ആപ്പ് നമ്പര്‍ സഹിതം 25ന് മുമ്പായി [email protected] ഇ-മെയില്‍ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.