ഭൂമി രജിസ്ട്രേഷന് അധികനികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല
Sunday, January 24, 2021 12:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്ട്രേഷന് അധിക നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് രജിസ്ട്രേഷൻ വകുപ്പ്. അധിക നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്നും വകുപ്പ് അറിയിച്ചു.
എസ്.എം. വിജയാനന്ദ് അധ്യക്ഷനായ കമ്മീഷൻ ഇത്തരത്തിൽ ഒരു ശിപാർശയും നൽകിയിട്ടില്ല. പി.എം. ഏബ്രഹാം ചെയർമാനായ ഒന്നാം ധനകാര്യ കമ്മീഷനാണ് ഇങ്ങനെ ഒരു ശിപാർശ സമർപ്പിച്ചത്.
ഈ ശിപാർശ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വിജയാനന്ദ് കമ്മീഷൻ പഴയ കമ്മീഷന്റേതായി നടപ്പിലാക്കാത്തവയുടെ കൂട്ടത്തിൽ ഈ ശിപാർശയും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരുന്നു.
എന്നാൽ ശിപാർശ നടപ്പിലാക്കേണ്ട എന്ന് തീരുമാനിച്ചാണ് സർക്കാർ ആക്ഷൻ ടേക്കണ്‍ റിപ്പോർട്ട് നിയമ സഭയിൽ സമർപ്പിച്ചത്.