സിപിഎം ഭവനസന്ദർശനത്തിനു തുടക്കം; ഒരു ലക്ഷം സ്ക്വാഡുകൾ രംഗത്ത്
Monday, January 25, 2021 1:48 AM IST
തിരുവനന്തപുരം: സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനുമായി സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്കു തുടക്കമായി. സംസ്ഥാനത്തുടനീളം 31 വരെ നീണ്ടുനിൽക്കുന്ന ഭവനസന്ദർശന പരിപാടിയിൽ ഒരു ലക്ഷത്തിലേറെ സ്ക്വാഡുകളാണ് രംഗത്തുള്ളത്.
പാർട്ടിയുടെ സംസ്ഥാന നേതാക്കളടക്കം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ, വികസന, ക്ഷേമ പദ്ധതികൾ, തുടർപദ്ധതികൾ തുടങ്ങിയവയെല്ലാം വിശദീകരിച്ചുള്ള വിപുലമായ പ്രചാരണമാണ് ഭവനസന്ദർശനം വഴി പ്രവർത്തകർ നടത്തുന്നത്.
പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റിയും ജനങ്ങളോട് അഭിപ്രായം ആരായും.