വാര്‍ത്താ പ്രാധാന്യമുള്ള വീഡിയോകൾ: അവസരങ്ങളുമായി സ്ട്രീംപാക്സ്
Friday, February 26, 2021 12:05 AM IST
കൊച്ചി: സ്മാര്‍ട്ട്ഫോണോ പ്രഫഷണല്‍ വീഡിയോ കാമറയോ ഉപയോഗിച്ച് വാര്‍ത്താപ്രാധാന്യമുള്ള വീഡിയോകളെടുത്തു നല്‍കുന്നവര്‍ക്ക് അവസരങ്ങളുമായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സ്ട്രീംപാക്സ്. ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവര്‍ക്ക് റിപ്പോര്‍ട്ടമാരില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ലഭ്യമാക്കാമെന്നതാണ് www.streamp ax.comലൂടെ ലക്ഷ്യമിടുന്നതെന്ന് സ്ട്രീംപാക്സ് എംഡി കെ.പി. റാം മോഹന്‍ പറഞ്ഞു.
‘ഫേസ്ബുക്ക് ലൈവ്, യൂ ട്യൂബ് ലൈവ് തുടങ്ങിയവയോട് ചാനലുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും മത്സരിക്കണമെങ്കില്‍ ഇത്തരം വാര്‍ത്താപ്രാധാന്യമുള്ള വീഡിയോകള്‍ ഉടനടി ലഭിക്കണം.
ഈ സാധ്യതയാണ് ല സ്ട്രീംപാക്സ് തുറന്നിടുന്നത്. ടിവി ചാനലുകളും പോര്‍ട്ടലുകളും വാങ്ങുന്ന വാര്‍ത്തകളുടെ പ്രതിഫലം ന്യൂസ് അപ്ലോഡ് ചെയ്യുന്നവര്‍ക്ക് എത്തിച്ചു കൊടുക്കും.