ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി കോടതി തള്ളി
Friday, February 26, 2021 12:06 AM IST
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി വിചാരണ കോടതിയായ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി കാണിച്ചു പ്രോസിക്യൂഷനാണ് ഹര്‍ജി നല്‍കിയത്.
കേസിലെ മാപ്പുസാക്ഷികളില്‍ ഒരാളായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ കാസര്‍ഗോട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനു വേണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് നിലപാട്. ഈ ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ഹര്‍ജി കോടതി തള്ളിയത്.
കോടതി ജീവനക്കാരന് കോവിഡ് ബാധിച്ചതിനാല്‍ ഉത്തരവിന്റെ പകര്‍പ്പ് പ്രോസിക്യൂഷനോ പ്രതിഭാഗത്തിനോ നല്‍കിയിട്ടില്ല.