10 മിനിറ്റില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമായി അമൃത
Friday, April 23, 2021 12:23 AM IST
കൊച്ചി: 10 മിനിറ്റില്‍ താഴെ ചാര്‍ജിംഗ് സമയമെടുത്ത് പതിനായിരം തവണ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ലിഥിയം-അയണ്‍ ബാറ്ററിയുമായി കൊച്ചി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന് വിഭാഗം. പ്രധാനമായും ഇലക്ട്രിക് കാറുകളിലാണ് ഇവ ഉപയോഗിക്കാന്‍ കഴിയുന്നത്.
നാനോ ടെക്നോളജിയുടെ സഹായത്തോടെ രണ്ടരവര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് പുതിയ ഹൈപവര്‍ ബാറ്ററി നിര്‍മിച്ചതെന്ന് ഇതിനു നേതൃത്വം നല്കിയ ഡയറക്ടര്‍ പ്രഫ. ശാന്തികുമാര്‍ വി. നായര്‍ പറഞ്ഞു.
ഹൈപവര്‍ ലിഥിയം അയോണ്‍ സെല്ലുകള്കൊണ്ടു നിര്‍മിക്കുന്ന ബാറ്ററി കുറഞ്ഞ സമയത്തിനുള്ളില്‍ ചാര്‍ജ് ചെയ്യുന്നതിനാല്‍ സമയലാഭമുണ്ടാകും.