സ്വകാര്യ ബസുടമകളുടെ നില്പുസമരം നാളെ
Friday, June 11, 2021 1:03 AM IST
തൃശൂർ: പ്രതിസന്ധിയിലായ സ്വകാര്യ ബസ് സർവീസ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ബസുടമകൾ സ്വന്തം ബസുകൾക്കു മുന്നിൽ നില്പുസമരം നടത്തും. വൈകുന്നേരം നാലുമണിക്കാണു സമരം. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനമനുസരിച്ചുള്ള സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തരയ്ക്കു തൃശൂർ ശക്തൻ തന്പുരാൻ നഗറിലെ ബസ് സ്റ്റാൻഡിൽ പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിക്കും.