കുടുംബബന്ധങ്ങള്‍: ചാവറ ഷോര്‍ട്ഫിലിം സ്ക്രിപ്റ്റ് മത്സരം
Friday, July 30, 2021 12:54 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററും ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും സംയുക്തമായി ഷോര്‍ട്ഫിലിം സ്ക്രിപ്റ്റ് മത്സരം സംഘടിപ്പിക്കുന്നു. വിഷയം: കൊറോണക്കാലത്തിനുശേഷം കുടുംബജീവിതം എങ്ങനെ. മൂന്നു മിനിറ്റിൽ കൂടാത്ത ഷോര്‍ട് ഫിലിമിനാണു സ്ക്രിപ്റ്റ് തയാറാക്കേണ്ടത്.
മലയാളത്തിലോ ഇംഗ്ലീഷിലോ എന്‍ട്രികള്‍ അയയ്ക്കാം. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5,555 രൂപ, 3,333 രൂപ, 1,111 രൂപയും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. പ്രഗത്ഭ നാടക, ചലച്ചിത്രകാരന്മാരുടെ ജൂറിയാണ് സമ്മാനാര്‍ഹരെ നിര്‍ണയിക്കുകയെന്നു ചാവറ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി അറിയിച്ചു. ഓഗസ്റ്റ് 15 മുമ്പായി എൻട്രികൾ അയക്കണം.
വിലാസം: ചാവറ കള്‍ച്ചറല്‍ സെന്റര്‍, മൊണാസ്ട്രി റോഡ്, കൊച്ചി 682011. ഫോണ്‍: 94000 68686,