മാർമല അരുവിയിൽ നാവികസേനാ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു
Monday, August 2, 2021 1:32 AM IST
ഈരാറ്റുപേട്ട : തീക്കോയി മാർമല അരുവിയിൽ നേവി ഉദ്യോഗസ്ഥനായ യുവാവ് മുങ്ങി മരിച്ചു.ജാർഖണ്ഡ് സ്വദേശി അഭിഷേക് കുമാർ (28) ആണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടം. നേവി ഉദ്യോഗസ്ഥരായ എട്ടംഗ ടീമിനൊപ്പമെത്തിയ അഭിഷേക് അപകടത്തിൽ പെടുകയായിരുന്നു.സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഇന്നലെ വൈകുന്നേരത്തോടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം പ്രവർത്തകരാണ് മൃതദേഹം കണ്ടെടുത്തത്. അപകട വിവരം അറിഞ്ഞ് ഈരാറ്റുപേട്ട ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഉൗർജിത തെരച്ചിൽ നടത്തിയിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയൽ.