വർധിപ്പിച്ച ബസ് ചാർജ് കുറയ്ക്കാൻ സമ്മർദം
Saturday, September 25, 2021 12:56 AM IST
തിരുവനന്തപുരം: ലോക്ഡൗണിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതു സംബന്ധിച്ചു തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു യോഗം ചേരും. ബസുകളിൽ നിന്നു യാത്ര ചെയ്യാൻ അനുമതി നൽകുന്ന കാര്യം യോഗം പരിഗണിക്കും.
കോവിഡ് കാലത്തു വർധിപ്പിച്ച 25% ബസ് ചാർജ് വർധന പിൻവലിക്കണമെന്ന ആവശ്യവും സർക്കാരിനു മുന്നിലുണ്ട്. എല്ലാ മേഖലയും തുറക്കുകയും യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ആവശ്യം ശക്തമായത്. ഇരുന്നു മാത്രം യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്ന സമയത്താണ് അധികനിരക്ക് ഈടാക്കാൻ അനുമതി നൽകിയത്.
ട്രെയിനുകളിൽ സീസണ് ടിക്കറ്റുകളും പാസഞ്ചർ ട്രെയിനുകളും പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്.
ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്നു മദ്യപിക്കാനും അനുമതി നൽകുന്ന കാര്യവും പരിഗണിച്ചേക്കും.