സാങ്കേതിക സർവകലാശാലയ്ക്ക് സംസ്ഥാന എൻഎസ്എസ് അവാർഡുകൾ
Sunday, September 26, 2021 9:35 PM IST
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർവകലാശാലകളിലെയും ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തുടങ്ങിയ വിഭാഗങ്ങളിലെയും മികച്ച എൻഎസ്എസ് വോളണ്ടിയർമാർക്കും യൂണിറ്റുകൾക്കും ഉള്ള സംസ്ഥാന അവാർഡുകളിൽ നാലെണ്ണം സാങ്കേതിക സർവകലാശാലയ്ക്ക്.
മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ആദിശങ്കര എൻജിനീയറിംഗ് കോളജിലെ പ്രഫ. സിജോ ജോർജിന് ലഭിച്ചു. മികച്ച വോളന്റിയർമാരായി ആദിശങ്കര എൻജിനിയറിംഗ് കോളജിലെ എൻ. ആർ.ലക്ഷ്മി നന്ദന, തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളജിലെ സ്വാതി സന്തോഷ്, പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജിലെ എസ്. വി. ശ്രീജിത്ത് എന്നീ വോളണ്ടിയർമാർ അർഹരായി.
കോവിഡ് കാലത്തെ പ്രവർത്തനം, രക്തദാനം , പ്രകൃതിസംരക്ഷണം , ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പ്രവത്തനങ്ങളാണ് അവാർഡുകൾ നേടിക്കൊടുത്തത്.