യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Sunday, September 26, 2021 10:02 PM IST
വൈക്കം: യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ചെന്പ് കൊച്ചങ്ങാടി വാഴേക്കാട്ട് ഒറ്റാഞ്ഞിലിത്തറ അമർജിത്ത് (അപ്പു -23), കൊച്ചങ്ങാടി വടക്കേ ബ്ലായിൽ കൃഷ്ണപ്രിയ (കിച്ചു- 21 ) എന്നിവരെയാണ് കൊച്ചങ്ങാടി വാഴേകാട്ടെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്സിന് അവസാന വർഷ വിദ്യാർഥിനിയാണ്.
പ്രണയത്തിന് ബന്ധുക്കൾ എതിരു നിന്നതാണ് ഇവരുടെ മരണത്തിലേയക്കു നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.